സർക്കാർ സ്കൂൾ അധ്യാപകനെ തട്ടിക്കൊണ്ടുപോയി; തോക്കിന്മുനയില് നിര്ത്തി കല്യാണം

കഴിഞ്ഞ വർഷം ബെഗുസാരായിയിൽ രോഗിയായ ഒരു മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേന മൃഗഡോക്ടറെ വിളിച്ചുവരുത്തി മൂന്ന് പേർ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചിപ്പിച്ചിരുന്നു

പാട്ന: ബിഹാറിൽ സർക്കാർ സ്കൂൾ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ പടേപൂരിലെ റെപുരയിലെ ഉത്ക്രാമിത് മധ്യ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന ഗൗതം കുമാർ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരിൽ ഒരാളുടെ മകളുമായി നിർബന്ധപൂർവം അധ്യാപകനെ വിവാഹം കഴിപ്പിച്ചതായും പരാതിയിൽ പറയുന്നു. ബുധനാഴ്ചയാണ് സംഭവം.

മൂന്നോ നാലോ പേർ സ്കൂളിലെത്തി ബലംപ്രയോഗിച്ച് അധ്യാപകനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈശാലി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് അധ്യാപകന്റെ കുടുംബം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. രാജേഷ് റായ് എന്നയാളാണ് അധ്യാപകനെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ഗൗതം കുമാറിനെക്കൊണ്ട് രാജേഷ് റായിയുടെ മകളായ ചാന്ദ്നിയെ നിർബന്ധപൂർവം വിവാഹം കഴിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു.

'റെജിക്ക് വളരെ പ്രിയപ്പെട്ട മകളാണാവൾ'; ഓയൂരിലെ കുട്ടിയുടെ പിതാവിനെ വിശ്വാസമെന്ന് നഴ്സുമാരുടെ സംഘടന

വിവാഹഭ്യാർത്ഥന നിരസിച്ച ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയവർ ശാരീരികമായി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും തട്ടിക്കൊണ്ടുപോയവരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്; ചോദ്യം ചെയ്യുന്നു

'പകദ്വാ വിവാഹം' അഥവ നിർബന്ധിത വിവാഹം ബിഹാറിൽ അസാധാരണമല്ല. കഴിഞ്ഞ വർഷം ബെഗുസാരായിയിൽ രോഗിയായ ഒരു മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേന മൃഗഡോക്ടറെ വിളിച്ചുവരുത്തി മൂന്ന് പേർ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചിപ്പിച്ചിരുന്നു. ബൊക്കാറോ സ്റ്റീൽ പ്ലാന്റിലെ ജൂനിയർ മാനേജരായ 29 കാരനായ വിനോദ് കുമാറിനെ പട്നയിലെ പണ്ടാരക് ഏരിയയിൽ വച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതും ബിഹാറിലാണ്.

To advertise here,contact us