രാഹുലിനെതിരെ അപകീര്ത്തിക്കേസ് നല്കിയ പൂര്ണേഷ് മോദിക്ക് പുതിയ ചുമതലകൾ; ഉത്തവിറക്കി ബിജെപി

ദാദ്ര നാഗര് ഹവേലി, ദാമന് ദിയു എന്നിവിടങ്ങളിലെ ചുമതലകളാണ് പാർട്ടി പൂർണേഷ് മോദിക്ക് നൽകിയിരിക്കുന്നത്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസ് നൽകിയ ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദിക്ക് പുതിയ ചുമതലകൾ നൽകി ബിജെപി. ദാദ്ര നാഗര് ഹവേലി, ദാമന് ദിയു എന്നിവിടങ്ങളിലെ ചുമതലകളാണ് പാർട്ടി പൂർണേഷ് മോദിക്ക് നൽകിയിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് പൂര്ണേഷ് മോദിയെ പ്രദേശ് പ്രഭാരിയായും ദുഷ്യന്ത് പട്ടേലിനെ സഹപ്രഭാരിയായും നിയമിച്ചത്.

ഗുജറാത്തിലെ സൂറത്ത് വെസ്റ്റിൽ നിന്നുള്ള എംഎൽഎയാണ് പൂർണേഷ് മോദി. 2013 മുതൽ തുടർച്ചയായി മൂന്ന് തവണയാണ് അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2022 ലെ തിരഞ്ഞെടുപ്പില് ഒരുലക്ഷത്തിലേറെ വോട്ടുകള്ക്കാണ് വിജയിച്ചത്. കൂടാതെ 2021 ൽ ഭൂപേന്ദ്ര പട്ടേല് മന്ത്രിസഭയില് ഗതാഗത- വ്യോമയാന- ടൂറിസം- തീര്ഥാടക വികസന മന്ത്രിയായിരുന്നു.

പഞ്ചാങ്കം 2023; ആര് വാഴും, ആര് വീഴും

2019 ൽ പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുല്ഗാന്ധിയെ വിചാരണക്കോടതി തടവിന് ശിക്ഷിച്ചിരുന്നു. കോലാറില് രാഹുല് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പൂർണേഷ് പരാതി നൽകിയത്. എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുനാമമായത് എങ്ങനെ എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പൂർണേഷ് മോദിയുടെ പരാതി.

To advertise here,contact us