'ദേവഗൗഡയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല'; സി എം ഇബ്രാഹിം

ബിജെപിയുടെ കൂടെ പോകണോ പിണറായിയുടെ കൂടെ നിൽക്കണോ എന്ന് കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും തീരുമാനിക്കട്ടെ

icon
dot image

തിരുവനന്തപുരം: ദേവഗൗഡയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജെഡിഎസ് കർണാടക സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിം. കോവളത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ജെഡിഎസിൻ്റെ സമാന്തര ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിഎം ഇബ്രാഹിം. മതേതര നിലപാടാണ് തങ്ങൾക്കുള്ളതെന്നും സി കെ നാണു പറയുന്നത് കൃത്യമായ നിലപാട് സ്വീകരിക്കാനാണെന്നും സിഎം ഇബ്രാഹിം വ്യക്തമാക്കി. സി കെ നാണുവിൻ്റേത് ന്യായമായ ആവശ്യമാണെന്നും ഇബ്രാഹിം ചൂണ്ടിക്കാണിച്ചു.

കെ കൃഷ്ണൻകുട്ടിയോടും മാത്യു ടി തോമസിനോടും ഒന്നേ പറയാനുള്ളു. ബിജെപിയുടെ കൂടെ പോകണോ പിണറായിയുടെ കൂടെ നിൽക്കണോ എന്ന് അവർ തീരുമാനിക്കട്ടെ. ഇന്ന് രണ്ടിലൊന്ന് അറിയാം. മാത്യു ടി ക്കും കൃഷ്ണൻ കുട്ടിക്കും എൻഡിഎ വിരുദ്ധ സമീപനം ആയിരുന്നെങ്കിൽ യോഗത്തിന് എത്തണമായിരുന്നുവെന്നും ഇബ്രാഹിം ചൂണ്ടിക്കാണിച്ചു. മന്ത്രിയായി കൃഷ്ണൻ കുട്ടിയെ നിലനിർത്തണമോ എന്ന് കേരള ഘടകം തീരുമാനിക്കട്ടെയെന്നും സിഎം ഇബ്രാഹിം വ്യക്തമാക്കി.

സിഎം ഇബ്രാഹിമിനെ ജെഡിഎസ് കോർ കമ്മിറ്റി പ്രസിഡണ്ട് ആക്കാനാണ് സമാന്തര ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൻ്റെ നീക്കം. ജെഡിഎസ് കേരള ഘടകത്തിലെ ഔദ്യോഗിക വിഭാഗം യോഗത്തിൽ പങ്കെടുക്കുന്നില്ല. ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നിലപാടിനോട് എതിർപ്പുള്ള നിരവധി ഇതരസംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us