ബെംഗളൂരു: കര്ണാടകയില് തിളച്ച സാമ്പാര് ദേഹത്ത് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. ചന്നഗിരി താലൂക്കിലെ യലോദഹള്ളി സ്വദേശികളായ ശ്രുതി-ഹനുമന്ത ദമ്പതികളുടെ മകന് സമര്ഥ് ആണ് മരിച്ചത്.
സമര്ഥ് പാത്രം നിറയെ കറിയുമായി അയല്വാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. കൈയില് നിന്ന് പാത്രം വീണപ്പോള് ചൂടുള്ള കറി ദേഹത്ത് തെറിച്ച് ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ബസവപട്ടണ പൊലീസ് സ്റ്റേഷന് പരിധിയില് ആണ് കുടുംബം താമസിക്കുന്നത്.