ന്യൂഡല്ഹി: ഡല്ഹി മദ്യനയ കേസില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ ഡി നോട്ടീസ്. നവംബര് രണ്ട് വ്യാഴാഴ്ച ഹാജരാകണമെന്നാണ് നിര്ദേശം. ഡല്ഹി സര്ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന കേസില് ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില് ഡല്ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഫെബ്രുവരിയില് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഇടനിലക്കാരനായ ദിനേഷ് അറോറ എന്ന വ്യവസായി സഞ്ജയ് സിങുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇദ്ദേഹമാണ് അന്ന് എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ പരിചയപ്പെടുത്തിയതെന്നുമായിരുന്നു സഞ്ജയ് സിങിന്റെ അറസ്റ്റില് ഇഡി ആരോപണം.
ലോക്സഭ തിരഞ്ഞെടുപ്പ്; രാജ്യവ്യാപകമായി സംഭാവന പിരിക്കാനിറങ്ങാന് കോണ്ഗ്രസ്, റിപ്പോര്ട്ട്
സഞ്ജയ് സിങിന്റെ വീട്ടില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര് പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര് ചെയ്ത ഡല്ഹി മദ്യനയക്കേസില് ആം ആദ്മി പാര്ട്ടിയെയും പ്രതിചേര്ക്കാന് ആലോചനയുണ്ടെന്ന റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
'പ്രതിപക്ഷ സഖ്യത്തിന് ഇന്ഡ്യ എന്ന എന്ന പേര് നല്കിയതില് ഇടപെടാനാകില്ല'; തിരഞ്ഞെടുപ്പ് കമ്മീഷന്