അമിത് ഷായുടേയും രാജ്നാഥ് സിംഗിന്റേയും മക്കള് എന്ത് ചെയ്യുന്നു; കടന്നാക്രമിച്ച് രാഹുല് ഗാന്ധി

മിസോറാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്

ന്യൂഡല്ഹി: കുടുംബവാഴ്ച് ആരോപണത്തില് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി. കുടുംബ രാഷ്ട്രീയമുയര്ത്തി കോണ്ഗ്രസിനെ വിമര്ശിക്കുന്ന അമിത് ഷായുടേയും രാജ്നാഥ് സിംഗിന്റേയും മക്കള് എന്ത് ചെയ്യുന്നുവെന്ന് രാഹുല് ഗാന്ധി ചോദിച്ചു. മിസോറാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്.

'അവസാനം ഞാന് കേട്ടത് അമിത് ഷായുടെ മകന് പ്രചാരണത്തിലാണെന്നാണ്. പറയുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമായിരിക്കണം. ബിജെപി നേതാക്കള് അവരുടെ കുട്ടികള് എന്താണ് ചെയ്യുന്നതെന്ന് സ്വയം ചോദിക്കുക. പലരും കുടുംബ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.' രാഹുല് ഗാന്ധി പറഞ്ഞു.

ഇത് ആദ്യമായല്ല രാഹുല് ഗാന്ധി ബിജെപി നേതാക്കളുടെ കുടുംബ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നത്. കുടുംബ രാഷ്ട്രീയം അപകടമാണെന്ന് 2017 ല് രാഹുല് അഭിപ്രായപ്പെട്ടിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു വിമര്ശനം. പിന്നാലെ രൂക്ഷ വിമര്ശനവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.

To advertise here,contact us