ന്യൂഡൽഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ അന്വേഷണം. പുതിയ ഔദ്യോഗിക വസതിയുടെ നിര്മ്മാണത്തിനായി ചട്ടങ്ങള് ലംഘിച്ചെന്നാണ് പരാതിയിലാണ് സിബിഐ പ്രാഥമിക അന്വേഷണം നടത്തുക. കെട്ടിടത്തിനായി ടെൻഡർ വിളിച്ചതിലും ക്രമക്കേടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഡല്ഹി സര്ക്കാരിന്റെ അജ്ഞാത ഉദ്യോഗസ്ഥര്ക്കെതിരെയാണ് അന്വേഷണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തില് പ്രഥമദൃഷ്ട്യാ കേസ് തെളിഞ്ഞാല് സിബിഐ എഫ്ഐആര് ഫയല് ചെയ്യുമെന്ന് ബന്ധപ്പെട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.