മുതിര്ന്ന തെലുഗുദേശം നേതാവ് അലി മസ്കത്തി കോണ്ഗ്രസില് ചേര്ന്നു; ഓള്ഡ് സിറ്റിയില് പ്രതീക്ഷ

അലി മസ്കത്തിയുടെ പിതാവ് ഇബ്രാഹിം ബിന് അബ്ദുല്ല മസ്കത്തി രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.

ഹൈദരാബാദ്: മുതിര്ന്ന ടിഡിപി നേതാവും വ്യാപാരപ്രമുഖനായ അലി ബിന് ഇബ്രാഹിം മസ്കത്തി കോണ്ഗ്രസില് ചേര്ന്നു. ഹൈദരാബാദില് കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം നടക്കുന്നതിനിടെയാണ് ഓള്ഡ് സിറ്റി സ്വദേശിയായ അലി മസ്കത്തി കോണ്ഗ്രസില് ചേര്ന്നത്.

കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, തെലങ്കാന കോണ്ഗ്രസ് അദ്ധ്യക്ഷന് എ രേവന്ത് റെഡ്ഡി, മുന് മന്ത്രി ഷബീര് അലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അലി മസ്കത്തി കോണ്ഗ്രസില് ചേര്ന്നത്. മസ്കത്തിയുടെ അനുയായികളും ചടങ്ങിനെത്തിയിരുന്നു.

ഓള്ഡ് സിറ്റിയില് ഏറെ സ്വാധീനമുള്ള മസ്കത്തി കുടുംബം വളരെകാലമായി പ്രാദേശിക രാഷ്ട്രീയത്തില് സജീവമാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില് അലി മസ്കത്തിയെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാക്കാനുള്ള സാധ്യതയേറെയാണ്.

അലി മസ്കത്തിയുടെ പിതാവ് ഇബ്രാഹിം ബിന് അബ്ദുല്ല മസ്കത്തി രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു. 2015ലാണ് അദ്ദേഹം അന്തരിച്ചത്. 2002ലാണ് അലി മസ്കത്തി

ടിഡിപിയില് ചേര്ന്നത്. എംഎല്എസിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉര്ദു അക്കാദമി ചെയര്മാനായും പ്രവര്ത്തിച്ചിരുന്നു.

To advertise here,contact us