രാജ്യത്തിന്റെ പേര് ഭാരത് ആക്കാനുള്ള ശ്രമം; പാര്ലമെന്റില് എതിര്ക്കില്ലെന്ന് ഡിഎംകെ

പ്രത്യേക പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്ന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം

ന്യൂഡല്ഹി: ഇന്ത്യയുടെ പേരുമാറ്റ നീക്കത്തെ പാര്ലമെന്റില് എതിര്ക്കേണ്ടെന്ന തീരുമാനത്തില് ഡിഎംകെ. മറ്റന്നാള് തുടങ്ങുന്ന പ്രത്യേക പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്ന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിര്ക്കുന്നത് ഭരണഘടനവിരുദ്ധര് എന്ന രീതിയില് കേന്ദ്രസര്ക്കാര് ഉപയോഗിക്കാനുള്ള സാധ്യത മുന്നില് കണ്ടാണ് ഡിഎംകെയുടെ തീരുമാനം. രാജ്യസഭാ സമ്മേളനത്തില് തങ്ങളുടെ 10 എംപിമാരും കര്ശനമായി പങ്കെടുക്കണമെന്ന് ഡിഎംകെ ഹൈക്കമാന്ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ എതിര്ക്കണമെന്ന് എംപിമാരോട് ഹൈക്കമാന്ഡ് ആവശ്യപ്പെട്ടു.

ജി20 പ്രതിനിധികള്ക്കുള്ള പതിവ് ക്ഷണക്കത്തില് ഇന്ത്യന് പ്രസിഡന്റ് എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കിയപ്പോള് ആദ്യം പ്രതികരിച്ചവരില് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുണ്ടായിരുന്നു. പ്രതിപക്ഷ മുന്നണി തങ്ങളുടെ സഖ്യത്തിന് ഇന്ത്യ എന്ന് ഉചിതമായി പേരിട്ടിട്ടുണ്ടെന്നും ഈ പേര് ബിജെപിയെ ചൊടിപ്പിച്ചെന്നും സ്റ്റാലിന് പറഞ്ഞിരുന്നു.

To advertise here,contact us