ഡൽഹിയിൽ ആമസോൺ മാനേജർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പരിക്കേറ്റ ഗോവിന്ദ് സിംഗിനെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ന്യൂഡൽഹി: ഭജൻപുരയിൽ ഓൺലൈൻ ഡെലിവറി ആപ്പായ ആമസോൺ മാനേജർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹർപ്രീത് ഗിൽ(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം.

സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തടഞ്ഞു നിർത്തിയ ശേഷം അഞ്ചു പേർ ഹർപ്രീതിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലക്ക് വെടിയേറ്റ ഹർപ്രീത് സംഭവസ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെട്ടു. ഇയാളുടെ സുഹൃത്ത് ഗോവിന്ദ് സിംഗിന് ചെവിക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഗോവിന്ദ് സിംഗിനെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമികൾ ഒളിവിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

To advertise here,contact us