റിലയന്സില് തലമുറമാറ്റം; ഡയറക്ടര് ബോര്ഡില് നിന്ന് രാജിവെച്ച് നിത അംബാനി

മൂവരുടേയും നിയമനത്തിന് ശുപാര്ശ നല്കുകയും ബോര്ഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നല്കുകയുമായിരുന്നു

ന്യൂഡല്ഹി: റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ബോര്ഡില് നിന്നും ഒഴിഞ്ഞ് നിതാ അംബാനി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉള്ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂവരേയും കമ്പനിയുടെ നോണ് എക്സിക്യൂട്ടീവ് ഡയറക്ടര്മാരായാണ് നിയമിച്ചിരിക്കുന്നത്.

മൂവരുടേയും നിയമനത്തിന് ശുപാര്ശ നല്കുകയും ബോര്ഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നല്കുകയുമായിരുന്നു. റിലയന്സ് ഇന്ഡസ്ട്രീസ് നോണ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു നിത. അതേസമയം റിലയന്സ് ഫൗണ്ടേഷന്റെ ചെയര്പേഴ്സണായി തുടരും. ആ നിലയില് റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്ഡ് യോഗങ്ങളില് സ്ഥിരക്ഷണിതാവായി നിത അംബാനി പങ്കെടുക്കും.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഇഷയും ആകാശും ആനന്ദും കമ്പനിയുടെ നടത്തിപ്പ് ചുമതലകളില് ഉണ്ടായിരുന്നു.

To advertise here,contact us