ഡൽഹി: ജി ട്വന്റി ഉച്ചക്കോടിക്കെതിരായി വി 20 എന്ന പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ഡൽഹിയിൽ പൊലീസ് നടപടി. സിപിഐഎമ്മിൻ്റെ പഠന ഗവേഷണ കേന്ദ്രമായ ഹർകിഷൻ സിംഗ് സുർജിത് ഭവനിലാണ് പരിപാടി നടന്നിരുന്നത്. സുർജിത് ഭവൻ പൊലീസ് അടച്ചു. മേധാ പട്ക്കർ അടക്കമുള്ളവർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് പൊലീസ് ഇടപെടലിനെ തുടർന്ന് തടസ്സപ്പെട്ടത്. സിപിഐഎം നേതൃത്വത്തിൽ ആരംഭിച്ച വി 20 പരിപാടിക്ക് ഇന്നലെയാണ് തുടക്കമായത്. പരിപാടിക്ക് മുൻകൂർ അനുമതി തേടിയില്ല എന്ന് ആരോപിച്ചാണ് പൊലീസ് നടപടി. സുർജിത് ഭവന് മുന്നിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
500ലധികം സാമ്പത്തിക ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവര്ത്തകരും രാഷ്ട്രീയ പ്രവര്ത്തകരും അടക്കമുള്ളവര് വി 20 പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.