ന്യൂഡൽഹി: ഡൽഹി സർവീസസ് ബിൽ രാജ്യസഭയിൽ പാസായതിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നാല് തിരഞ്ഞെടുപ്പുകളിൽ എഎപി ബിജെപിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവർ ബില്ലുമായി വന്നതെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
131 പേരാണ് രാജ്യസഭയിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 101 പേർ എതിർത്ത് വോട്ടു ചെയ്തു. കേന്ദ്ര സർക്കാരിനേയും എഎപിയേയും കടുത്ത പോരിലേക്ക് നയിച്ച ബിൽ ആഗസ്റ്റ് മൂന്നിന് ലോക്സഭയിൽ പാസാക്കിയിരുന്നു.
തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ജനതാദൾ യുണൈറ്റഡ്, കോൺഗ്രസ്, ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നീ പാർട്ടികൾ ഓർഡിനൻസിനെതിരായ പോരാട്ടത്തിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിവിഷൻ സ്ലിപ്പുകൾ ഉപയോഗിച്ചാണ് ബില്ലിൽ വോട്ടെടുപ്പ് നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
STOR HIGHLIGHTS: Arvind Kejriwal says bjp Lost 4 Elections To AAP over Delhi Services Bill Clears Parliament