2024 ലോക്സഭ ഇലക്ഷന്, കര്ണാടക നേതാക്കളുമായി ചര്ച്ച നടത്തി ഖാര്ഗെയും രാഹുലും

മല്ലികാര്ജുന് ഖാര്ഗെയും രാഹുല് ഗാന്ധിയും ഉള്പ്പെടെയുള്ള ദേശീയ നേതാക്കളും കര്ണാടകയില് നിന്നുള്ള മന്ത്രിമാരും നേതാക്കളും യോഗത്തില് പങ്കെടുത്തു.

ന്യൂ ഡല്ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്ക്കണ്ട് തന്ത്രങ്ങള് ആവിഷ്കരിക്കാന് കര്ണാടകയില് നിന്നുള്ള പാര്ട്ടി നേതാക്കളുമായി കോണ്ഗ്രസ് കേന്ദ്രനേതൃത്വം കൂടിക്കാഴ്ച നടത്തി. ഡല്ഹിയിലെ കോണ്ഗ്രസ് ആസ്ഥാനത്ത് വെച്ചു ചേര്ന്ന യോഗത്തില്, തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാവണമെന്നത് ചര്ച്ചയായി. പാര്ട്ടി ദേശീയ അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയും രാഹുല് ഗാന്ധിയും ഉള്പ്പെടെയുള്ള ദേശീയ നേതാക്കളും കര്ണാടകയില് നിന്നുള്ള മന്ത്രിമാരും നേതാക്കളും യോഗത്തില് പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള പദ്ധതികള് ആസൂത്രണം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങള് എന്തെന്ന് ചര്ച്ചചെയ്യുന്നതിനും മന്ത്രിമാരും എംഎല്എമാരും ഡല്ഹി സന്ദര്ശിക്കുമെന്ന് കര്ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ചില മന്ത്രിമാരുമായി തങ്ങള്ക്ക് ആശയവിനിമയം സാധ്യമാവുന്നില്ലെന്നും വികസനപ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്നുമുള്ള എല്എമാരുടെ പരാതിയും യോഗത്തില് ചര്ച്ച ചെയ്തു.

പ്രതിപക്ഷപാര്ട്ടികളെ പരമാവധി ഒന്നിച്ചു നിര്ത്തി 2024 ഇലക്ഷനെ നേരിടാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ്. ഓരോ സംസ്ഥാനത്തും കേന്ദ്ര സര്ക്കാരിനെതിരെ ഉയര്ത്താന് കഴിയുന്ന പ്രത്യേക വിഷയങ്ങള് ചര്ച്ചയാക്കാനാണ് കോണ്ഗ്രസ് ഒരുങ്ങുന്നത്. കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില് പ്രഖ്യാപിച്ച 'വാഗ്ദാനങ്ങള്' വലിയ തോതില് ഉയര്ത്തിക്കാണിക്കും. എല്ലാവര്ക്കും വരുമാനം ഉറപ്പാക്കും, ആരോഗ്യ ഇന്ഷുറന്സ്, 500 രൂപക്ക് എല്പിജി സിലിണ്ടര്, പഴയ പെന്ഷന് സ്കീം നടപ്പിലാക്കും എന്നീ വാഗ്ദാനങ്ങളാണ് ഉയര്ത്തി തിരഞ്ഞെടുപ്പിനെ നേരിടാനും കോണ്ഗ്രസിന് പദ്ധതിയുണ്ട്.

To advertise here,contact us