പാലക്കാട്: കള്ളനെ പേടിച്ച് ഷൂസിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ച വീട്ടുകാര്‍ക്ക് അമളി പറ്റി. ഭാര്യയുടെ മുന്കരുതലറിയാതെ ഭര്‍ത്താവ് ആ ഷൂസെടുത്ത് ഹരിതകര്‍മസേനയ്ക്ക് നല്‍കിയതോടെയാണ് പണി പാളിയത്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ സ്വര്‍ണം കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനല്‍കി.
കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം നടന്നത്. പട്ടാമ്പി സ്ട്രീറ്റില്‍ താമസിക്കുന്ന അധ്യാപക ദമ്പതിമാര്‍ രാവിലെ ജോലിക്കുപോകും. സ്വര്‍ണം സുരക്ഷിതമാക്കേണ്ടതിനാല് ഭാര്യ ഇത് പഴയ ഷൂസിനുള്ളില്‍ തിരുകി. ഇതറിയാതെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഭര്‍ത്താവ് ഷൂസ് കൈമാറുകയായിരുന്നു.
മൂന്ന് പവനടങ്ങുന്ന മോതിരവും കമ്മലും മാലയുമായിരുന്നു ഷൂസിനുള്ളില്‍. ജോലികഴിഞ്ഞ് ഭാര്യ എത്തിയതോടെയാണ് ഷൂസ് ഹരിതകര്‍മസേനയ്ക്ക് നല്കിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് അവരെ ബന്ധപ്പെടുകയും സ്വര്‍ണം വീണ്ടെടുക്കുകയുമായിരുന്നു.
Content Highlights: family hides gold inside shoes fearing theft but faces unexpected trouble