തിരുവനന്തപുരം: വി എച്ച് ഗ്ലോബലില്‍ നിന്നും വൈദ്യുതി വാങ്ങിയതില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. വിച്ച് ഗ്ലോബല്‍ വൈദ്യുതി വാങ്ങിയതിലെ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വി എച്ച് ഗ്ലോബലില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി 11 രൂപ നിരക്കില്‍ വാങ്ങിയിട്ടുണ്ട്. ഇതിന് റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിട്ടില്ലെന്നും ഗുരുതരമായ അഴിമതി ശ്രമം നടന്നുവെന്നുമാണ് ആരോപണം. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ റിസര്‍ച്ച് വിങ് കണ്‍വീനര്‍ ഡോ. എംജി സുരേഷ് കുമാറാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നത്.
ജി എന്‍ എ വൈദ്യുതി കരാര്‍ വിവാദത്തിന് പിന്നാലെ വി എച്ച് ഗ്ലോബലില്‍ നിന്നും വൈദ്യുതി വാങ്ങിയതും ആയുധമാക്കുകയാണ് പ്രതിപക്ഷം. ഒക്ടോബറില്‍ 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് വിഎച്ച് ഗ്ലോബലില്‍ നിന്നും കെഎസ്ഇബി വാങ്ങിയത്. ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ അതേ വഴിയിലാണ് വി എച്ച് ഗ്ലോബലും കെഎസ്ഇബിയുടെ മുന്നിലേക്ക് എത്തിയത്. ഈ ഇടപാടിലും ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ പങ്കാളിത്തം അന്വേഷിക്കണം എന്നാണ് പ്രതിപക്ഷത്തിന് ആവശ്യം.
അതേസമയം ജിഎന്എയ്ക്ക് വേണ്ടി ചീഫ് സെക്രട്ടറി നടത്തിയ ഇടപെടലുകളും ദുരൂഹമാണ്. സെബിയുടെ അന്വേഷണ പരിധിയിലുള്ള ജിഎന്‍എ എനര്‍ജിയെ സെക്രട്ടറി എന്തിനാണ് സഹായിച്ചതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ജിഎന്‍എയുടെ നിയമവിരുദ്ധ നടപടികള്‍ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷനും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരൂഹ ഇടപാടുകള്‍ നടത്തുന്ന ജിഎന്എയുമായി കരാര്‍ ഒപ്പിടാന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും നിര്‍ബന്ധിച്ചതില്‍ പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നത്.
Content Highlights: The Opposition has alleged irregularities and corruption in the power purchase deal with VH Global, raising questions over the agreement.