ചിത്രത്തിന് പ്രതിഫലം ഡോളറിൽ, തൃശൂരിൽ അറസ്റ്റിലായത് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഫോട്ടോഗ്രാഫർ; കേസ് NIAയ്ക്ക്

രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, കുറ്റവാളികളെ സഹായിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ റിമാന്‍ഡ് ചെയ്തു

തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ അധോലോക സംഘവുമായി ബന്ധം പുലര്‍ത്തുകയും ബോളിവുഡ് താരങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത സംഭവത്തില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ഗുരുമൂർത്തി(27) ഫോട്ടോഗ്രാഫറാണെന്നുള്ള വിവരമാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ എടുത്ത് നല്‍കിയതിന് പ്രതിഫലമായി പലതവണ ഇയാള്‍ക്ക് യുഎസ് ഡോളര്‍ രൂപത്തിലാണ് വേതനം ലഭിച്ചത്. ഓരോ തവണയും ഏകദേശം 20,000 രൂപയ്ക്ക് തുല്യമായ തുകയാണ് ഡോളറായി ലഭിച്ചിരുന്നത്. ഈ തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഇന്ത്യന്‍ രൂപയാക്കി മാറ്റിയിരുന്നതെന്ന വിവരവും പുറത്തുവന്നു.

നവി മുംബൈയിലെ ഹോട്ടലില്‍ ജോലിക്കാരനായിരുന്ന സമയത്താണ് ഗുരുമൂര്‍ത്തി ബിഷ്‌ണോയ് സംഘവുമായി അടുക്കുന്നത്. ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളുമായി ടെലിഗ്രാം ആപ്പ് വഴിയാണ് ഇയാള്‍ ഓണ്‍ലൈന്‍ ബന്ധം പുലര്‍ത്തിയിരുന്നത്. മുംബൈയിലെ വിവിധ പ്രധാന സ്ഥലങ്ങളുടെയും ബോളിവുഡ് താരങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന ഇടങ്ങളുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇയാള്‍ ബിഷ്‌ണോയ് സംഘാംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഈ ചിത്രങ്ങള്‍ ഭീകര സംഘങ്ങള്‍ക്ക് ലഭിച്ചതായും സൂചനകളുണ്ട്. ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവയ്പ്പ് നടത്തിയ കേസുമായി ബന്ധമുള്ള സംഘമാണ് ലോറന്‍സ് ബിഷ്‌ണോയിയുടേത്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എസിപി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള തൃക്കങ്ങോട്ട് നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അര്‍ധരാത്രി തൃക്കങ്ങോട്ടെത്തിയ അന്വേഷണസംഘം ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, കുറ്റവാളികളെ സഹായിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. കേസിന്റെ അന്വേഷണം ഉടന്‍ തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കും.

മുംബൈയില്‍ നവി മുംബൈയിലെ ഹോട്ടലില്‍ ജോലിക്കാരനായിരുന്ന സമയത്താണ് ഗുരുമൂര്‍ത്തി ബിഷ്‌ണോയ് സംഘവുമായി അടുക്കുന്നത്. ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളുമായി ടെലിഗ്രാം ആപ്പ് വഴിയാണ് ഇയാള്‍ ഓണ്‍ലൈന്‍ ബന്ധം പുലര്‍ത്തിയിരുന്നത്.

മുംബൈയിലെ വിവിധ പ്രധാന സ്ഥലങ്ങളുടെയും ബോളിവുഡ് താരങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന ഇടങ്ങളുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇയാള്‍ ബിഷ്‌ണോയ് സംഘാംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഈ ചിത്രങ്ങള്‍ ഭീകര സംഘങ്ങള്‍ക്ക് ലഭിച്ചതായും സൂചനകളുണ്ട്. ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവയ്പ്പ് നടത്തിയ കേസുമായി ബന്ധമുള്ള സംഘമാണ് ലോറന്‍സ് ബിഷ്‌ണോയിയുടേത്.

തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ് ഗുരുമൂര്‍ത്തി. നവി മുംബൈയില്‍ നിന്ന് തമിഴ്നാട് വഴി കേരളത്തിലെത്തിയ ഇയാള്‍ കഴിഞ്ഞ നാല് മാസത്തോളമായി ഒറ്റപ്പാലത്ത് താമസിച്ചു വരികയായിരുന്നു. വാണിയംകുളത്തും ഒറ്റപ്പാലത്തുമുള്ള ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് മെയ് മാസത്തില്‍ തൃക്കങ്ങോട്ടെ സ്ഥാപനത്തില്‍ പ്രവേശിച്ചത്. ഏഴു മാസത്തോളമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍നിലയില്‍ തമിഴ്നാട് സ്വദേശിനിയായ ഭാര്യയോടൊപ്പമായിരുന്നു താമസം.

നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും ഇയാളെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു; മാന്യമായ പെരുമാറ്റവും സാമ്പത്തിക കാര്യങ്ങളില്‍ കൃത്യതയും പുലര്‍ത്തിയിരുന്ന ഇയാള്‍ക്ക് ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. ദീപാവലിക്ക് തൊട്ടുമുമ്പ് ഇയാളുടെ ഭാര്യ തമിഴ്നാട്ടിലെ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. ഇയാളുടെ തിരിച്ചറിയല്‍ രേഖയിലുള്ള മേല്‍വിലാസം ഒരു അനാഥാലയം നടത്തുന്ന സൊസൈറ്റിയുടേതാണെന്നും സംശയമുണ്ട്.

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ചില ഗൂഢാലോചനകളില്‍ ഗുരുമൂര്‍ത്തി പങ്കാളിയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി തൃശൂര്‍ പോലീസ് സംഘം ഗുരുമൂര്‍ത്തിയുമായി തമിഴ്നാട്ടിലെ ഉദുമല്‍പേട്ടിലുള്ള ഇയാളുടെ ഭാര്യവീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കേസിന്റെ അധോലോക പശ്ചാത്തലവും രാജ്യസുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സികളും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Contentg Highlight: A 27-year-old photographer from Tamil Nadu, identified as Gurumurthy, has been arrested in Kerala for allegedly maintaining links with gangster Lawrence Bishnoi's criminal network and leaking information about Bollywood celebrities. Acting on a confidential input from the Intelligence Bureau, a Thrissur police team led by ACP T.R. Rajesh detained him from Thrikangode near Ottapalam in Palakkad district. After hours of questioning, he was taken to Thrissur around 5 am on Thursday.

To advertise here,contact us