നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ MLA

ജലനിധി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും എംഎല്‍എ ആരോപിച്ചു

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ. നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ എന്നായിരുന്നു പരാമര്‍ശം. പാലായില്‍ ഒരുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജലനിധി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും എംഎല്‍എ ആരോപിച്ചു.

'കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍, നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഒരു അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിവെച്ചുകൊടുക്കുമായിരുന്നു. 44,000കോടി രൂപ വരുന്നതാണ് ജലനിധി പദ്ധതി. അതിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ് പാല, പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ പ്രൊജക്ട്. അഴിമതിയുടെ വ്യാപ്തി പറയാന്‍ വേണ്ടി വിളിച്ചതാണ്. 35 സപ്ലൈ ടാങ്കുകളില്‍ ഏഴെണ്ണം ഒഴിച്ച് ബാക്കി ടാങ്കുകളുടെ പണി തീര്‍ന്നിട്ടില്ല. ആ സമയത്ത് ഇവര്‍ മുഴുവന്‍ പൈപ്പും വാങ്ങിച്ചു', എന്നാണ് എംഎല്‍എ പറയുന്നത്.

Content Highlights: Poonjar MLA Sebastian M J made controversial remarks about Pinarayi Vijayan

To advertise here,contact us