'ഫോണ്‍ അപ്‌ഡേഷനിടെ അക്കൗണ്ടില്‍ നിന്ന് 98,666 രൂപ നഷ്ടപ്പെട്ടു'; പരാതിയുമായി പറവൂര്‍ സ്വദേശി

ഫേസ്ബുക്ക് നോക്കിബാക്ക് കൊടുത്തപ്പോള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേഷനിലേക്ക് പോവുകയായിരുന്നു

കൊച്ചി: മൊബൈല്‍ ഫോണ്‍ അപ്‌ഡേഷനിലായപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. കൊച്ചി പറവൂര്‍ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യന്‍ ബാങ്ക് പറവൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. 98,666 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് സംഭവം നടന്നത്. അന്ന് വൈകീട്ട് മൂന്ന് മണിക്ക് ഇദ്ദേഹം ഫോണില്‍ ഫേസ്ബുക്ക് നോക്കിയിരുന്നു. ഇതിന് ശേഷം ബാക്ക് കൊടുത്തപ്പോള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേഷനിലേക്ക് പോയി. അപ്‌ഡേഷന്‍ 91 ശതമാനത്തിലെത്തിയപ്പോള്‍ ഫോണ്‍ ഹാങായി. അരമണിക്കൂര്‍ സമയം കഴിഞ്ഞാണ് ഫോണ്‍ സാധാരണ നിലയിലായത്.

രാത്രി ഏഴ് മണിയോടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. ഉടന്‍ തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. തുടര്‍ന്ന് എടിഎം കാര്‍ഡും അക്കൗണ്ടിലെ തുടര്‍ ട്രാന്‍സാക്ഷനും ബ്ലോക്ക് ചെയ്തു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട എസ്എംഎസ് മൊബൈല്‍ ഫോണില്‍ വന്നിരുന്നില്ല. സൈബര്‍ സെല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തെലങ്കാനയിലെ യുടിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം പണം പോയിരിക്കുന്നതെന്ന് വ്യക്തമായി. അക്കൗണ്ട് ഉടമയുടെ പേര് ദിവ്യ എന്നാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights- A resident of Paravur has complained that Rs 98,666 was lost from their bank account while their mobile phone was undergoing a software update. The incident has been reported as a suspected financial fraud.

To advertise here,contact us