അസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 16 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്

കസിരംഗയ്ക്ക് സമീപം റോംഗാജാനിലാണ് അപകടമുണ്ടായത്

​ഗുഹവാത്തി: അസമിലെ കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 16 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ചയായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കസിരംഗയ്ക്ക് സമീപം റോംഗാജാനിലാണ് അപകടമുണ്ടായത്. ബൊകാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോകുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയും അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights: At least 16 people were passes away and several others injured after a truck collided with a minibus in Assam's Kaziranga.

To advertise here,contact us