സംസ്ഥന സര്‍ക്കാർ VHG വഴി വൈദ്യുതി വാങ്ങിയതിലും ദുരൂഹത; നിയമ നടപടികൾ പാലിച്ചില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ

അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു

തിരുവനന്തപുരം: സംസ്ഥന സര്‍ക്കാര്‍ വിഎച്ച് ഗ്ലോബല്‍ വഴി വൈദ്യുതി വാങ്ങിയതില്‍ ദുരൂഹത. റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് വൈദ്യുതി വാങ്ങിയത്. ടെണ്ടര്‍ നടപടികള്‍ പാലിക്കാതെയാണ് വില നിശ്ചയിച്ചത്. ഒക്ടോബറില്‍ 200 മെഗാവാട്ട് വൈദ്യുതി 11 രൂപയ്ക്കാണ് വാങ്ങിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഹിമാചലില്‍ നിന്ന് വൈദ്യുതി ലഭിക്കുന്ന സാഹചര്യത്തില്‍ വിഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം എന്തെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ ചോദ്യം. വൈദ്യുതി വാങ്ങിയത് നിയമാനുസൃതമെന്ന് തെളിയിക്കാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ നോട്ടീസ് നല്‍കി.

ജിഎന്‍എ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മലക്കം മറിഞ്ഞതിന് പിന്നാലെയാണ് വി എച്ച് ഗ്ലോബലില്‍ നിന്നു വൈദ്യുതി വാങ്ങിയതും സംശയ നിഴലില്‍ വരുന്നത്. തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാറ്റാടിയില്‍ നിന്ന വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് വി എച്ച് ഗ്ലോബല്‍. അത് വാങ്ങാനുള്ള അനുമാതി ഓര്‍ഡറായി തന്നെ സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്‍കിയിരുന്നു. ഒക്ടോബര്‍ 31 വരെ 200 മെഗാവാട്ട് വൈദ്യുതി അവിടെ നിന്ന് വാങ്ങിയിരുന്നു. ടെണ്ടര്‍ നടപടികള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ഈ നടപടികള്‍ മുന്നോട്ട് പോയിരുന്നത്. ഒരു ഹൈഡ്രേറ്റ് മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി എടുക്കേണ്ടതുണ്ട്. അത്തരം ഒരു പ്ലാറ്റ്‌ഫോമിലേക്കെത്താന്‍ കമ്പനി തയ്യാറായിരുന്നില്ല. ബൈലാറ്ററല്‍ രീതിയില്‍ ഉഭയകക്ഷി ബന്ധം കണക്കിലെടുത്താണ് വൈദ്യുതി വാങ്ങിയിരിക്കുന്നതെന്നതാണ് പ്രധാനം.

കൂടാതെ ഇലക്ട്രിസിറ്റി ആക്റ്റ് പ്രകാരം വില നിശ്ചയിക്കുന്നതിന് ഒരു മാനദണ്ഡമുണ്ട്. ഏത് മാനദണ്ഡത്തിന്റെ പുറത്താണ് ഇവിടെ നിന്ന് വാങ്ങിയ വാദ്യുതിക്ക് 11 രൂപ എന്ന വില നിശ്ചയിക്കപ്പെട്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതില്‍ കെഎസ്ഇബി സമര്‍പ്പിച്ച പെറ്റീഷനില്‍ വൈദ്യുതി വാങ്ങിയത് നിയമാനുസൃതമാണ് എന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഇല്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ കാരാറുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങിയിരുന്നു. ആവശ്യം നികത്താനുള്ള വൈദ്യുതി ഉണ്ടായിട്ടും വീണ്ടും വി എച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയതെന്തിനാണെന്നതും ദുരൂഹമാണ്.

Content Highlights: The Kerala government's purchase of electricity through VH Global has come under scrutiny over the absence of prior approval from the Electricity Regulatory Commission and the alleged failure to follow tender procedures. The state purchased 200 MW of power at Rs 11 per unit in October. The commission has questioned the need for the purchase when electricity was available from Himachal Pradesh. It has issued a notice to KSEB seeking proof that the procurement followed legal procedures.

To advertise here,contact us