തിരുവനന്തപുരം: ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാരിന്റെ മുന്‍ തീരുമാനം സംശയ നിഴലില്‍. പീക്ക് സമയത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഒക്ടോബര്‍ 29ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കയ്യിലിരിക്കെയാണ് ജിഎന്‍എ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് നവംബര്‍ നാലിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നവംബറില്‍ 16 മുതല്‍ 218 മെഗാവാട്ട് വരെ മാത്രമാണ് പീക്ക് സമയത്ത് വൈദ്യുതിയുടെ കുറവുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ട്.
തത്സമയ മാര്‍ക്കറ്റില്‍ നിന്നും തലേ ദിവസത്തെ വൈദ്യുതി വിപണിയില്‍ നിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാമെന്ന ശുപാര്‍ശയുമുണ്ടായിരുന്നു. കേരളത്തിന് ഉറപ്പായും ലഭിക്കുന്ന വൈദ്യുതി കണക്കാക്കിയതിന് ശേഷമാണ് കുറവ് കണക്കാക്കിയത്. അധിക വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങുന്നതിനുള്ള അപേക്ഷയിലുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങളുള്ളത്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് എം ജി രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് കമ്മീഷന് ഉത്തരവ് കെഎസ്ഇബിക്കും സര്‍ക്കാരിനും ലഭിച്ചത്.
കേരളത്തില്‍ അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധി ഉണ്ടാതില്ലെന്ന് കെഎസ്ഇബി ചെയര്മാന് എന്‍ പ്രശാന്തും ഊര്‍ജ്ജവകുപ്പ് സെക്രട്ടറി പുനീത് കുമാറും സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇത് അറിഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിശദീകരണം. തുടര്‍ന്ന് ജിഎന്എയുമായുള്ള കരാറുമായി മുന്നോട്ട് പോകാനില്ലെന്നും ഓഫീസ് അറിയിച്ചു. എന്നാല്‍ ആ വാദത്തെ പൊളിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒക്ടോബര്‍ 21ന് ഹ്രസ്വകാല വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റഗുലേറ്ററി കമ്മീഷന് പുറപ്പെടുവിച്ചിരുന്നു. ഇതിലാണ് ഓരോ മാസത്തേയും കേരളത്തിന്റെ വൈദ്യുതി ഉപഭോഗവും പ്രതിസന്ധിയും വിശദമായി പറയുന്നുത്. അതിലെ 32ാം പാരഗ്രാഫിലാണ് കേരളത്തില്‍ അടുത്ത അഞ്ച് മാസം പീക്ക് സമയത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് വ്യക്തമാക്കുന്നത്. കൃത്യമായ കണക്കുകള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കേരളത്തിന് നവംബര്‍ മാസത്തില്‍ എത്ര വൈദ്യുതി വേണം, നവംബര്‍ മാസത്തില്‍ എത്ര വൈദ്യുതി ഉറപ്പായും കിട്ടും (നമ്മല് നിര്‍മ്മിക്കുന്ന വൈദ്യുതി, കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന വൈദ്യുതി തുടങ്ങിയവ) എന്നതും ആവശ്യമുള്ള വൈദ്യുതിയും താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് മാത്രമാണ് കുറവുള്ളത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നവംബര്‍ മാസം 16 മഗാവാട്ട് കുറവ്, ഡിസംബറില്‍ 34 മെഗാവാട്ടിന്റെ കുറവ്, അതിനും മുന്നിലേക്കുള്ള മാസങ്ങളില്‍ ആവശ്യമുളളതിനേക്കാള്‍ കൂടുതല്‍ ലഭിക്കും എന്നടക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ രേഖ കയ്യിലിരിക്കെ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുാമനം വി ഡി സതീശന് എടുത്തത് എന്തിനായിരുന്നു എന്നാണ് ഉയരുന്ന ചോദ്യം. രേഖകള്‍ പരിശോധിക്കാതെയാണ് മുഖ്യമംന്ത്രി ഇത്തരം ഒരു തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വിമര്‍ശനം സാധൂകരിക്കുന്ന രേഖകള്‍ കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്.
Content Highlights: The government's earlier decision to purchase electricity from GNA has come under scrutiny following a report from the Electricity Regulatory Commission. The commission informed the government on October 29 that there would be no severe power crisis during peak hours. According to the report, the projected shortfall from November 16 was only 218 MW. However, Chief Minister announced the decision to purchase power from GNA on November 4, despite the availability of the commission's assessment.