കോഴിക്കോട്: പതിവ് തെറ്റിച്ച് സമസ്ത. വിദ്യാര്‍ത്ഥി സംഘടനയായ എസ്കെഎസ്എസ്എഫിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇത്തവണ പാണക്കാട് കുടുംബാംഗത്തെ പരിഗണിച്ചില്ല. മുസ്ലിം ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് സംഭവം. ഫഖ്റുദ്ധീന്‍ തങ്ങളെയാണ് അധ്യക്ഷനായി നിയമിച്ചത്. ഒ പി അഷ്റഫ് മൗലവിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വഖഫ് ബോര്‍ഡില്‍ സമസ്ത പുറത്താക്കിയ പണ്ഡിതനെ പരിഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് നടപടി.
1989നായിരുന്നു സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ് രൂപീകരിക്കുന്നത്. അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് ആയിരുന്നു എസ്കെഎസ്എസ്എഫിന്റെ ആദ്യ പ്രസിഡന്റ്. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു ജനറല്‍ സെക്രട്ടറി. 1990 മുതല്‍ ഇങ്ങോട്ട് പാണക്കാട് കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു എസ്കെഎസ്എസ്എഫ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1990ല്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി. 1992, 1994, 2001 വര്‍ഷങ്ങളിലും പാണക്കാട് ശിഹാബ് തങ്ങള്‍ തന്നെ പ്രസിഡന്റായി. 2004ല്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തി. 2006, 2008, 2011, 2013 വര്‍ഷങ്ങളിലും അബ്ബാസലി ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു എസ്കെഎസ്എസ്എഫിനെ നയിച്ചത്. 2015ല്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തി. 2018, 2020, 2022 വര്‍ഷങ്ങളിലും ഹമീദലി ശിഹാബ് തങ്ങള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. നാല് വര്‍ഷമായി ഹമീദലി ശിഹാബ് തങ്ങളായിരുന്നു പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നിരുന്നത്.
വഖഫ് ബോര്‍ഡിൽ സമസ്ത പുറത്താക്കിയ പണ്ഡിതന് എം പി മുസ്തഫല്‍ ഫൈസിയെ പരിഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. എം പി മുസ്തഫല്‍ ഫൈസിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് തങ്ങള്‍ അറിഞ്ഞിട്ടില്ലന്നെും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Content Highlights- Samastha has reportedly departed from its usual practice in selecting the SKSSF president by not considering a member of the Panakkad family for the position. The development marks a change in the organisation's traditional approach to leadership selection.