തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ ഫോണില്‍ വിളിച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ വിളിച്ച് ആയിരുന്നു അധിക്ഷേപം. തുടര്‍ന്ന് എംഎല്‍എ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നു.
27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫോണ്‍കോള്‍ എത്തിയത്. എംഎല്‍എ ഹോസ്റ്റല്‍ നിളയിലെ 46-ാം നമ്പര്‍ മുറിയിലെ ഫോണിലേക്ക് ആണ് കോള്‍ എത്തിയത്. എംഎല്‍എയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് എംഎല്‍എയുടെ മുറിയിലെ ലാന്‍ഡ് ലൈനിലേക്ക് തുടര്‍ച്ചയായ ഫോണ്‍ കോള്‍ വന്നത്. എംഎല്‍എയോട് അധിക്ഷേപ വാക്കുകള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. ഫോണ്‍ വിളിച്ചതാരാണ് എന്നതില്‍ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.
Content Highlights: Police have registered a case following MLA Ramya Haridas's complaint that she received abusive and threatening phone calls on her MLA hostel room's landline in Thiruvananthapuram.