തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസില്‍ ചെയര്മാന് എം ആര് ബൈജുവിനെയും പ്രതിയാക്കിയേക്കും. അന്വേഷണസംഘം എം ആര് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അംഗങ്ങളുടെയും ചെയര്‍മാന്റെയും മൊഴിയില്‍ വൈരുദ്ധ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പിഎസ്സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്ക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമാണ് ചെയര്‍മാന്റെ വാദം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദേശിക്കാനും അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നുമാണ് ചെയര്‍മാന്റെ മൊഴി.
കേസില്‍ കൂടുതല്‍ പിഎസ്സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കും. മുഴുവന്‍ പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിഎസിസി സെക്രട്ടറി സാജു ജോര്‍ജിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം കേസില്‍ പ്രധാന പ്രതിയായ പിഎസ്സി അഡീഷണല്‍ സെക്രട്ടറി ആര് ഹരിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങും.
പിഎസ്സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കം തുടങ്ങിയത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഹൈക്കോടതി, പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും നിരീക്ഷിച്ചിരുന്നു.
Content Highlights: PSC Chairman M.R. Baiju is set to be named as an accused in the case related to alleged irregularities in the Planning Board examination. Further investigation into the matter is underway.