കൊച്ചി: കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തില്‍ വിവരശേഖരണ നടപടികള്‍ക്ക് സമയപരിധി നീട്ടില്ല. സമയപരിധി ഇന്ന് അവസാനിക്കുമെന്നിരിക്കെ നീട്ടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. തിരുത്തലും ഉള്‍പ്പെടുത്തലും ഒരുമിച്ച് ന്നോ മുട്ടുകൊണ്ടുപോകാനാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
എന്നാല്‍ എസ്ഐആറിനെ തുടര്‍ന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് ഇനിയും പരാതി നല്‍കാമെന്നും എസ്ഐആര്‍ തുടര്‍പ്രക്രിയ ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആറിനെ തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 24 ലക്ഷം പേരില്‍ പലര്‍ക്കും ഇനിയും അപേക്ഷ നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വേണ്ടി ഹാജരായ അഭിഭാഷകന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരാതി ഉള്ളവര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ തീര്‍ക്കില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ നിലനിര്‍ത്തുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Content Highlights: No extension will be granted for the information collection deadline under Kerala's SIR