തിരുവനന്തപുരം: നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ധർ. 2023-25 കാലയളവിൽ നിപ ബാധിച്ച് മരിച്ച ആറുപേർക്ക് റെംഡെസിവർ മരുന്ന് നൽകിയിരുന്നില്ലെന്ന് ഡോ.അനൂപ് കുമാർ എ എസ് വ്യക്തമാക്കി. മരുന്ന് നൽകിയ ഏഴ് പേർക്കും രോഗം ഭേദമായി. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന വാദത്തിന് പ്രസക്തി ഇല്ലെന്നും ഡോക്ടർ റിപ്പോർട്ടറിനോട് പറഞ്ഞു.
നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയെ അറിയിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പരാമർശം.
അതേസമയം, അന്വേഷണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് പറഞ്ഞിരുന്നു.
2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന് നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. നിപ, കൊവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.
നിപ, കൊവിഡ് പോലുള്ള അസുഖങ്ങള്‍ക്ക് നല്കി വരുന്ന ആൻ്റി വൈറൽ മരുന്നാണ് റെംഡെസിവർ (Remdesivir). അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് രോഗികളുടെ ചികിത്സയ്ക്കും ജീവന് രക്ഷാ ആവശ്യങ്ങള്‍ക്കുമായി Remdesivir മരുന്ന് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴിയാണ് Remdesivir വാങ്ങിയത്. വിതരണം ചെയ്ത Remdesivir മരുന്നിന്റെ എക്സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു. മരുന്ന് കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇപ്രാവശ്യം 2026 ജൂണ്‍ 12ന് ബെഹറൈനില്‍ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നല്‍കിയത്. അങ്ങനെയാണെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 2023, 2024, 2025 വര്‍ഷങ്ങളില്‍ രോഗികള്‍ക്ക് നല്കിയ Remdesivir മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.
Content Highlights: Health experts dismiss allegations that expired medicine was administered to Nipah patients