ചേരാനല്ലൂർ അപകടം; വാഹനം ഓടിച്ച പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ മുൻപും പരാതി

തുടര്‍ നടപടിയുണ്ടാകാത്തതിനാല്‍ ബിജു ജോസഫ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: ചേരാനല്ലൂര്‍ അപകടമുണ്ടാക്കിയ 17 കാരന്റെ പിതാവായ ജഡ്ജിനെതിരെ മുന്‍പും നേരത്തെയും പരാതി. ഇരിങ്ങാലക്കുട കുടുംബ കോടതിയിലെ ജഡ്ജ് ആയിരിക്കുമ്പോഴാണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നത്. തൃശൂര്‍ ചാലക്കുടി സ്വദേശിയായ പ്രവാസി ബിജു ജോസഫ് ആണ് പരാതിക്കാരന്‍.

വിചാരണ കാലയളവില്‍ കോടതിയില്‍ വച്ച് വിവാഹമോചന കേസ് പിന്‍വലിക്കാന്‍ ജഡ്ജ് ആശ്യപ്പെട്ടുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബിജു പരാതി നല്‍കിയിരുന്നു. ഇതില്‍ പരാതിക്കാരനെ വിളിപ്പിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ കേസ് അവസാനിപ്പിച്ചതായി കത്ത് വരികയായിരുന്നു. തുടര്‍ നടപടിയുണ്ടാകാത്തതിനാല്‍ ബിജു ജോസഫ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജഡ്ജിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു ജോസഫ് പറഞ്ഞു.

ചോരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തിരുന്നു.കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ആര്‍ സി ഓണറായ പിതാവിനെതിരെ കേസെടുത്തത്. ജഡ്ജിയുടെ അറിവോടെ തന്നെയായിരുന്നു നിയമ വിരുദ്ധമായി 17 കാരന്‍ വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.

Content Highlights: A judge whose 17-year-old son was involved in the fatal Cheranalloor car accident had previously faced a complaint over alleged conduct while serving at the Irinjalakuda Family Court. The complainant has now approached the Kerala High Court seeking further action and an investigation

To advertise here,contact us