റോഡ് മുറിച്ചു കടക്കവെ റീ ടാര്‍ ചെയ്ത ഭാഗത്ത് തട്ടി തെറിച്ചുവീണ് വയോധിക; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ആലംകോട്-കിളിമാനൂര്‍ റോഡില്‍ ഇന്നലെ രാവിലെ 9.30 ഓടെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയ്ക്ക് പരിക്കേറ്റത്

മലപ്പുറം: പൊന്നാനിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ റീ ടാര്‍ ചെയ്ത ഭാഗത്ത് തട്ടി വയോധിക റോഡില്‍ തെറിച്ചുവീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വീഴ്ചയില്‍ വൃദ്ധയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആലംകോട്-കിളിമാനൂര്‍ റോഡില്‍ ഇന്നലെ രാവിലെ 9.30 ഓടെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വൃദ്ധയ്ക്ക് പരിക്കേറ്റത്. അശാസ്ത്രീയമായ റീടാറിങാണ് അപകടമുണ്ടാക്കിയതെന്നാണ് ആക്ഷേപം. വയോധിക വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്.

റോഡിന്റെ ഉയർന്നു നിൽക്കുന്ന ഭാഗത്ത് തട്ടി വയോധിക റോഡിലേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിലേക്ക് വീഴുന്ന സമയത്ത് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

റീടാറിങ് നടത്തിയപ്പോള്‍ റോഡിന് ഉയരം കൂടിയതാണ് അപകടത്തിന് കാരണമായത്. നിരയിലല്ലാത്ത ടാറിങില്‍ തട്ടി പ്രദേശത്ത് കൂടി പോകുന്ന ഇരുചക്രവാഹനങ്ങളും മറിഞ്ഞുവീഴുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ സമാനമായ അപകടങ്ങള്‍ ആവർത്തിക്കുമെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

Content Highlights: An elderly woman was injured after tripping on an unevenly re-tarred section of the Alankode–Kilimanoor road in Ponnani. CCTV footage reportedly shows the poorly levelled resurfacing causing the accident, while locals warn that two-wheelers are also at risk

To advertise here,contact us