നഗരസഭ ചെയർമാനെ DYFI പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപണം; ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ നാളെ UDF ഹർത്താൽ

രാവിലെ ആറ് മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് സിപിഐഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. കൊടിമരം തകർത്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇരുകൂട്ടരുടെയും പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് നടത്തിയിരുന്നു.

അതേസമയം, ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.

Content Highlights: sreekandapuram cpm congress workers clash reported

To advertise here,contact us