'ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ SFIക്ക് ഹാൽ ഇളകുന്നത് എന്തിന്? ഹോസ്റ്റലിനുള്ളില്‍ ബിജെപി സ്ലീപ്പർ സെല്ലോ?

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എസ്എഫ്‌ഐക്കാര്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്നും അബിൻ വർക്കി

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി അബിൻ വർക്കി എംഎൽഎ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ എസ്എഫ്‌ഐയുടെ ഹാല്‍ ഇളകുന്നത് എന്തിനാണെന്ന് അബിന്‍ വര്‍ക്കി ചോദിച്ചു. ഹോസ്റ്റലില്‍ നിന്നും ബിയര്‍ കുപ്പി എറിഞ്ഞപ്പോഴാണ് തീപ്പന്തം എറിഞ്ഞത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എസ്എഫ്‌ഐക്കാര്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. എസ്എഫ്‌ഐയുടെ ആക്രമണം സംശയാസ്പദമാണ്. ഹോസ്റ്റലിനുള്ളില്‍ ബിജെപി സ്ലീപ്പര്‍സെല്‍ ഉണ്ടോയെന്ന് സംശയിക്കുന്നു. ഓപ്പറേഷന്‍ തൂഫാന്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നടപ്പാക്കണം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളില്‍ എന്താണ് കാര്യം എന്നും അബിന്‍ വര്‍ക്കി ചോദിച്ചു.

ഗ്യാനേഷ് കുമാറിനെതിരായുള്ള സമരം യൂത്ത് കോണ്‍ഗ്രസ് തുടരും. അമിത്ഷാക്കെതിരെ കരിങ്കൊടി കാണിക്കാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ക്കാരുടെ കൈ പൊങ്ങിയില്ല. മോദി വന്നാലും യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കും. കരിങ്കൊടി കാണിച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിട്ടില്ല. കരിങ്കൊടി പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് എതിരാണ്. അമിത് ഷാ ഇന്ത്യയിലെ സാമന്ത രാജാവാണോയെന്നും അബിന്‍ വര്‍ക്കി വിമർശിച്ചു. എസ്എഫ്‌ഐ മീറ്റിംഗ് ഹോസ്റ്റലില്‍ ഉണ്ടായിട്ടാണോ സംസ്ഥാന സെക്രട്ടറി അവിടേക്ക് പോയതെന്നും അബിന്‍ വര്‍ക്കി ചോദിച്ചു.

എസ്എഫ്‌ഐക്കാരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് പി സി വിഷ്ണുനാഥ് പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ എസ്എഫ്‌ഐക്കാര്‍ പ്രകോപനം ഉണ്ടാക്കിയത് എന്തിനാണെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. എസ്എഫ്‌ഐക്കെതിരെയായിരുന്നില്ല സമരം. ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം അനാവശ്യമാണ്. അമിത്ഷായെ കരിങ്കൊടി കാണിച്ചത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

Content Highlights: Thiruvananthapuram University Hostel Conflict Abin varkey

To advertise here,contact us