മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല; മാധ്യമങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല

സാധാരണ രാവില ഒന്‍പത് മണിക്കായിരുന്നു വാര്‍ത്താസമ്മേളനം. ഇന്ന് അത് വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല. വാര്‍ത്താസമ്മേളനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ രാവില ഒന്‍പത് മണിക്കായിരുന്നു വാര്‍ത്താസമ്മേളനം. ഇന്ന് അത് വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു.

വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് മൂന്ന് പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം സംബന്ധിച്ച് പിആര്‍ഡിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കുക. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇതുവരെ വാര്‍ത്താസമ്മേളനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. വാര്‍ത്താസമ്മേളനം ഇന്ന് നടത്തിയില്ലെങ്കില്‍ നാളെ നടത്തിയേക്കുമെന്ന് വിവരമുണ്ട്. നാളെയും നടന്നില്ലെങ്കില്‍ ഇനി അടുത്ത ബുധനാഴ്ചയാകും വാര്‍ത്താസമ്മേളനം നടക്കുക.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25-ാം തീയതി മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ക്കുന്ന സംഭവമുണ്ടായിരുന്നു. ഇടുക്കിയിലായിരുന്നു സംഭവം. ഇടുക്കി കളക്‌ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നു. ഇതിനിടെയായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. യോഗ തീരുമാനങ്ങള്‍ അറിയിക്കുന്നില്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. ഇത് വിവാദമായിരുന്നു.

ഇതിന് തൊട്ടുത്ത ദിവസം മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന് നിര്‍ദേശിച്ച് എറണാകുളം എസിപി പീറ്റര്‍ കെ ജെ രംഗത്തെത്തെയിരുിന്നു. ഗോകുലം പാര്‍ക്കില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് മൈക്കുമായി പോകരുതെന്നും മുഖ്യമന്ത്രിക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താത്പര്യമില്ലെന്നും എസിപി പറഞ്ഞിരുന്നു.

Content Highlights- Kerala Chief Minister Pinarayi Vijayan’s regular press conference may not take place today. Media outlets have reportedly not received the usual notice regarding the briefing

To advertise here,contact us