തിരുവനന്തപുരം: ആദ്യ ബജറ്റിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളുടെ നിര്‍വഹണം എങ്ങനെ വേണമെന്ന് നിശ്ചയിക്കാന്‍ നടത്തിയ 'റീ ഇമാജിനിങ് കേരളം' പരിപാടിയിൽ എല്ലാം നിയന്ത്രിച്ചത് ബഹുരാഷ്ട്ര കമ്പനി. ലണ്ടന്‍ ആസ്ഥാനമായ ഗ്രാന്റ് തോണ്ടണ് എന്ന കമ്പനിയാണ് 'റീ ഇമാജിനിങ്' കേരളം എന്ന പദ്ധതിയുടെ ഏകോപനച്ചുമതല നിര്‍വഹിച്ചത്. സ്വകാര്യ കമ്പനിയെ ഏര്‍പ്പാടാക്കിയ ടെന്‍ഡര്‍ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പദ്ധതികളുടെയും പരിപാടികളുടെയും ഏകോപനച്ചുമതല 40 പേരടങ്ങിയ ഗ്രാന്റ് തോണ്ടണ് എന്ന കമ്പനിയുടെ ജീവനക്കാര്‍ക്കായിരുന്നു. 50 ലക്ഷം രൂപ മുടക്കിയാണ് ഗാന്റ് തോണ്ടണ് എന്ന കമ്പനിയെ KNOWLEDGE പാര്ട്ട്ണറാക്കിയത്. ഇത്തരം പരിപാടികൾ നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് എന്ന കാര്യം ദുരൂഹമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറം കരാറുകളെ ശക്തമായ എതിര്‍ത്ത ആള് ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്. ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പുറം കമ്പനിക്ക് സര്‍ക്കാര്‍ പരിപാടിയുടെ കരാര്‍ നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ 16,17,18 ദിവസങ്ങളിലായിരുന്നു തിരുവനന്തപുരത്ത് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നടന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് വികസന പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു കോണ്‍ഫറന്‍സ് സഘടിപ്പിച്ചത്. ആറ് മാസത്തിനകം പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കുമെന്നും രണ്ട് വര്‍ഷത്തിനകം പദ്ധതികളെ ട്രാക്കിലാക്കുമെന്നും മുഖ്യമന്ത്രി പരിപാടിയില്‍ പറഞ്ഞിരുന്നു.
Content Highlights- The Kerala government’s Re Imagining Kerala programme was coordinated by a multinational company, according to the news report. The company was paid Rs 50 lakh for carrying out the coordination responsibilities associated with the programme.