തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയില്‍ 'മാധ്യമം' ദിനപത്രത്തിലെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമരവേദിയിലെത്തി. നീതിയുക്തമായ സമരമാണ് ജീവനക്കാരുടേതെന്നും ശമ്പളം ലഭിക്കുകയെന്ന ന്യായമായ ആവശ്യമാണ് സമരക്കാരുടേതെന്നും പിണറായി വിജയന് പറഞ്ഞു.
'മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ ശമ്പളം നല്കി. അതിനുശേഷം എല്ലാം തകിടം മറിഞ്ഞു. കഴിഞ്ഞ ജനുവരിയിലെ ശമ്പളം ആണ് ഒടുവില്‍ ലഭിച്ചത്. എട്ട് മാസത്തെ ശമ്പള കുടിശ്ശിക ഉണ്ട്. ഇതിന് ഒരു ന്യായീകരണം ഇല്ല. അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് ആണ് മാധ്യമം മാനേജ്മെന്റിന്റേത്. എല്ലാവരും പിരിഞ്ഞുപൊക്കോളൂ, കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചോളാം എന്ന നിലപാട് ആണ് മാനേജ്മെന്റിന്റേത്. ഇത് അംഗീകരിച്ചു കൊടുത്താല്‍ നാളെ എല്ലാവരും സ്വയം റിട്ടയര്‍മെന്റ് കത്ത് നല്‍കേണ്ടി വരും', പിണറായി വിജയന് പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ചില ത്തരവാദിത്തങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടപെടല്‍ നടത്തി പരിഹാരം കണ്ടത് ആണെന്നും പിണറായി വിജയന് പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിലേറെയായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. മാനേജമന്റ് കൃത്യമായ മറുപടി നല്‍കാതെ വന്നതോടെയാണ് അവകാശത്തിനു വേണ്ടി ജീവനക്കാര്‍ക്ക് തെരുവില്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നത്. കോഴിക്കോട് 'മാധ്യമം' ഹെഡ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 28 ദിവസമായി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ കെയുഡബ്ല്യുജെ കെ എന്‍ ഇ എഫ് ജില്ലാ കമ്മിറ്റികള്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ രാപകല്‍ സമരം. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് ആവശ്യം. ശമ്പളപ്രതിസന്ധിക്ക് പരിഹാരം കാണുംവരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ജീവനക്കാരുടെ തീരുമാനം.
Content Highlights: Pinarayi Vijayan visited the protest venue and expressed solidarity with Madhyamam newspaper employees observing an indefinite strike over the salary crisis.