'VD സതീശനെ മുഖ്യമന്ത്രിയാക്കാൻ പ്രചാരണം നടത്തിയതാണ് കൽപ്പറ്റ നാരായണന്റെ യോഗ്യത'; നിയമനങ്ങളിൽ കോൺഗ്രസിൽ അതൃപ്തി

അക്കാദമി അധ്യക്ഷ നിയമനങ്ങളില്‍ ഒരു ചര്‍ച്ചയും നടത്തിയില്ലെന്നാണ് പരാതി

തിരുവനന്തപുരം: അക്കാദമി അധ്യക്ഷ നിയമനങ്ങളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിയമനങ്ങള്‍ ഏകപക്ഷീയമാണെന്നാണ് പരാതി. അക്കാദമി അധ്യക്ഷ നിയമനങ്ങളില്‍ ഒരു ചര്‍ച്ചയും നടത്തിയില്ലെന്നാണ് പരാതി. സാഹിത്യ, ചലച്ചിത്ര അക്കാദമി നിയമനങ്ങളിലാണ് പ്രധാന ആക്ഷേപം. കല്‍പ്പറ്റ നാരായണനെ ചര്‍ച്ച ചെയ്യാതെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചതിലാണ് പ്രധാന പരാതി. മുഖ്യമന്ത്രി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ പ്രചാരണം നടത്തിയതാണ് കല്‍പ്പറ്റ നാരായണന്റെ യോഗ്യതയെന്നാണ് വിമര്‍ശനം ഉയരുന്നത്. അക്കാദമി നിയമനങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് ആരോപണം.

മുഖ്യമന്ത്രി തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കലാസംസ്‌കാരിക പ്രവര്‍ത്തകരുടെ ഒപ്പുശേഖരണ പരിപാടിയുടെ മുഖ്യ പ്രതിനിധിയായിരുന്നു കല്‍പ്പറ്റ നാരയണനെന്നും മുഖ്യമന്ത്രിയാക്കാന്‍ പ്രചാരണം നടത്തിയതാണ് ഇയാളുടെ യോഗ്യതയെന്നും കെ സി വേണുഗോപാല്‍ പക്ഷക്കാര്‍ ആരോപിച്ചു. കോണ്‍ഗ്രസുമായി അടുത്ത് നില്‍കുന്ന എഴുത്തുകാരായ സി വി ബാലകൃഷ്‌നന്‍, യു കെ കുമാരന്‍ എന്നിവർ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇവര്‍ വിഷയത്തില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്.

സമാനമായി കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ നിയമനവും കെഎസ്എഫ്ടിസി നിയമനവും ചര്‍ച്ച ചെയ്യാതെയാണ് നടന്നതെന്ന പരാതിയും ഉയരുന്നുണ്ട്. ഇതുപോലെ തന്നെ ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനവും നടക്കുന്നുണ്ടോയെന്ന ആശങ്കയാണ് ഉയരുന്നത്. അങ്ങനെ നിയമനം നടന്നാല്‍ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നേതാക്കാള്‍ പറയുന്നുണ്ട്.

Content Highlight: Discontent has emerged within the Congress over the appointments of academy chairpersons. The appointments have reportedly led to differences within the party.

To advertise here,contact us