കാസര്‍കോട്: കാസര്‍കോട് ഗസ്റ്റ് ഹൗസ് അനുവദിച്ചുതന്ന വാഹനമാണ് ഉപയോഗിച്ചതെന്ന മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. മന്ത്രിക്ക് വാഹനം നല്‍കിയിട്ടില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇന്നോവ ക്രിസ്റ്റ വേണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസിലുള്ളത് നോര്‍മല്‍ ഇന്നോവ കാറായിരുന്നു. മറ്റൊരു വാഹനം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഗസ്റ്റ് ഹൗസ് മാനേജര്‍ വ്യക്തമാകുന്നു. മുസ്ലിം ലീഗ് നേതാവിന്റെ ഇന്നോവ ഹൈക്രോസ് കാറാണ് മന്ത്രി ജില്ലയിലെ പരിപാടിക്ക് ഉപയോഗിച്ചത്. മന്ത്രി കെ എം ഷാജിയുടെ കാസര്‍കോട്ടെ യാത്രയ്ക്കായുള്ള വാഹനം ഗസ്റ്റ് ഹൗസ് ഒരുക്കിയതാണെന്നായിരുന്നു മന്ത്രിയുടെ വാദം.
കാസര്‍കോട്ടെ സ്വകാര്യ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി തന്നെ അത് ഗസ്റ്റ്ഹൗസില്‍ നിന്ന് അനുവദിച്ചതാണെന്ന് മാധ്യമങ്ങള്‍ ചോദ്യം ചോദിക്കാതെ തന്നെ പറയുകയായിരുന്നു. നിയമാനുസൃതമായി നടപടി ക്രമങ്ങള്‍ പാലിച്ചാണ് വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തുന്നെന്നും സിപിഐഎം സൈബര്‍ പോരാളികളുടെ വാദം ഏറ്റെടുക്കുന്നെന്നുമായിരുന്നു കെ എം ഷാജിയുടെ വിമര്‍ശനം.
കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട ഇന്നോവ ക്രിസ്റ്റ ഇല്ലാതിരുന്നതും കണ്ണൂരിലെ വാഹനം മറ്റൊരു ഔദ്യോഗിക പരിപാടിയില്‍ ആയിരുന്നതുമാണ് കെ എം ഷാജിക്ക് വാഹനം നല്കാന് കഴിയാതിരുന്നതെന്നാണ് ഗസ്റ്റ് ഹൗസ് അറിയിച്ചത്. പിന്നാലെയാണ് ലീഗ് നേതാവിന്റ കാറ് അനുമാതി ഇല്ലാതെ മന്ത്രി ഔദ്യോഗിക പരിപാടികള്‍ക്ക് ഉപയോഗിച്ചത്. അതിനിടെ റേഞ്ച് റോവറിന് മുന്നില്‍ കെ എം ഷാജിയും മദ്യ വ്യവസായി ജോണ്‍ സേവ്യറും നില്ക്കുന്ന ചിത്രം പുറത്തുവന്നു.
Content Highlights: Minister K M Shaji’s claim that the vehicle used during his Kasaragod visit was arranged by the government guest house has come under question after the guest house manager reportedly gave a different account. The manager said the minister’s office had requested an Innova Crysta, while only a regular Innova was available at the guest house and no instructions were given to arrange another vehicle. The minister reportedly used an Innova Hycross belonging to a Muslim League leader during his district programme.