കോഴിക്കോട്: യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. കോഴിക്കോട് നടക്കാവിലെ കൊട്ടാരെ റോഡിൽ വെെകീട്ട് ഏഴ് മണിയോടെയാണ് അപകടം.
ഥാറിലാണ് അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്നത്. ഇത് കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന് സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നടക്കാവ് പൊലീസിലാണ് പരാതി നൽകിയത്.
Content Highlights: YouTuber Ashwanth Kok Taken Into Custody