കൊച്ചി: നടി അന്‍സിബ നല്കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താത്തതില്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്‍സിബ. എസ്എച്ച്ഒയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. നിലവില്‍ ക്രിമിനല്‍ മാനനഷ്ടത്തിന്റെ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി അന്‍സിബയുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണെന്നും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് പരാതിക്ക് കാരണമായ അഭിമുഖം ലക്ഷ്മിപ്രിയ നല്‍കിയത്. ലക്ഷ്മിപ്രിയ മുമ്പ് അന്‍സിബയ്ക്ക് എതിരെ തൃപ്പൂണിത്തുറ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണവും അന്‍സിബ ഉയര്‍ത്തിയിരുന്നു. അന്‍സിബ അയച്ച വാട്സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി എന്നാണ് ലക്ഷ്മിപ്രിയ അന്ന് പറഞ്ഞത്.
Content Highlights: