മലയാള മനോരമയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്‍ മന്ത്രി വി അബ്ദുറഹിമാൻ്റെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ

വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം

കൊച്ചി: മലയാള മനോരമയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്‍ മന്ത്രി വി അബ്ദുറഹിമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി സത്യപാലന്‍.മുന്‍ മന്ത്രിക്കെതിരെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന് തലക്കെട്ടോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് സത്യപാലൻ വക്കീൽ നോട്ടീസ് അയച്ചത്. വാര്‍ത്ത വാസ്തവവിരുദ്ധവും അപകീര്‍ത്തികരവുമെന്ന് സി സത്യപാലന്‍ അറിയിച്ചു. വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. മുന്‍ മന്ത്രി വി അബ്ദുറഹിമാനെതിരെ താന്‍ മൊഴി നല്‍കിയെന്ന രീതിയില്‍ മനോരമ നല്‍കിയ വാര്‍ത്ത തികച്ചു വ്യാജവും വാസ്തവവിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീന ടീം കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി വി അബ്ദുറഹിമാന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊഴി എന്നായിരുന്നു മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇത് സംബന്ധിച്ച് പ്രൈവറ്റ് സെക്രട്ടറി എസ്‌ഐടിക്ക് മൊഴി നല്‍കിയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Content Highlights: Former Minister V Abdurahiman’s Private Secretary Takes Legal Action Against Malayala Manorama

To advertise here,contact us