മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനാവാതെ പ്രതിസന്ധി; ഗുരുതര അനാസ്ഥ

കുടുംബങ്ങൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ ഫ്രീസർ പ്രവർത്തന രഹിതമായതോടെ നിരവധി മൃതദേഹം അഴുകിയെന്ന് പരാതി. അമ്മയുടെ മൃതദേഹം അഴുകിയതിനാൽ അന്ത്യ ചുംബനം പോലും നൽകാൻ കഴിഞ്ഞില്ലെന്ന് പറവൂർ സ്വദേശി വിനേഷ് റിപ്പോർട്ടറിനോട് പറഞ്ഞു. പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. കയ്പമംഗലം സ്വദേശി അബ്ദുൾ റസാഖിന്റെ മൃതദേഹവും അഴുകിയെന്നാണ് പരാതി. കുടുംബങ്ങൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

Content Highlights: Serious Lapse Alleged at Hospital in Kerala Chief Minister’s Constituency

To advertise here,contact us