കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും തകര്‍ക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് റിയാസ് പറഞ്ഞു. ജനവിധി അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ അജണ്ടയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തിയെടുക്കുന്നത്. ഭരണഘടനാ മൂല്യങ്ങളോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജി വെക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നവരുടെ ചട്ടുകമായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറിയതിന്റെ നേര്‍ചിത്രമാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം വെളിപ്പെടുത്തിയത്. എസ്ഐആര്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് പിന്‍പറ്റുന്നതെന്ന് സിപിഐഎം തുടക്കം മുതല്‍ നിലപാടു പറഞ്ഞതാണ്. ആ വിലയിരുത്തല്‍ ശരിയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളില്‍ നിന്നും മനസിലാവുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ രണ്ടുപേരുടെ അഭിപ്രായങ്ങളെപ്പോലും ബുള്‍ഡോസ് ചെയ്താണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിച്ചതെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജനാധിപത്യത്തിന്റെ ആരാച്ചാര്‍…രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും തകര്‍ക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നവരുടെ ചട്ടുകമായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറിയതിന്റെ നേര്‍ചിത്രമാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം വെളിപ്പെടുത്തിയത്. എസ്ഐആര്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് പിന്‍പറ്റുന്നതെന്ന് സിപിഐഎം തുടക്കം മുതല്‍ നിലപാടു പറഞ്ഞതാണ്. ആ വിലയിരുത്തല്‍ ശരിയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളില്‍ നിന്നും മനസ്സിലാവുന്നത്.വോട്ടര്‍മാരുടെ ജനാധിപത്യ അവകാശങ്ങളെ ഹനിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയും ജനവിധി അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ അജണ്ടയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തിയെടുക്കുന്നത്. സുതാര്യതയും നീതിയും ഉറപ്പാക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനം തന്നെ ഇത്തരത്തില്‍ പക്ഷപാതപരമായി പെരുമാറുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ രണ്ടുപേരുടെ അഭിപ്രായങ്ങളെപ്പോലും ബുള്‍ഡോസ് ചെയ്താണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിച്ചത്. ?
സമന്മാരില് ഒന്നാമന് മാത്രമായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്റെ സഹ കമ്മീഷണര്‍മാരുടെ ഭരണഘടനാ അവകാശങ്ങളെ മര്‍ക്കടമുഷ്ടിയുപയോഗിച്ച് അടിച്ചമര്ത്തിയതായുള്ള വാര്‍ത്തയാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം പുറത്തുവിട്ടത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവവും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ഭരണഘടനാ മൂല്യങ്ങളോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അദ്ദേഹം ഉടന്‍ രാജിവെച്ച് പുറത്തുപോകണം.
Content Highlights: Minister Muhammad Riyas has criticised the Election Commission, describing it as a “hangman of democracy” in his remarks.