തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ ധാര്‍മിക പ്രശ്നങ്ങളുണ്ടെന്ന് അഡ്വ ഹരീഷ് വാസുദേവന്‍. ചിപ്സണ്‍ എവിയേഷന്‍ തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ തുകയ്ക്ക് കരാര്‍ പുതുക്കി നല്കിയാല് നിയമനടപടികളിലേക്ക് പോകാനാവുമെന്നും നിയമവശങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഹരീഷ് വാസുദേവന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റമല്ലെന്നും ഈ പഴുത് ഉപയോഗിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിരോധം തീര്‍ക്കുന്നതെന്നും ഹരീഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉദ്യോഗിക ആവശ്യത്തിനാണ് വിമാനം ഉപയോഗിച്ചത്. വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയെന്ന് തെളിയിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയൂ എന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കെ എം ഷാജി സ്പോണ്‍സേര്‍ഡ് കാറുകള്‍ ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. നിയമപരമായി മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. എന്നാൽ കെ എം ഷാജിയുടെ സത്യപ്രതിജ്ഞാ ലംഘനം രാജിയിലേക്ക് നയിക്കില്ലെന്നാണ് അഡ്വ ഹരീഷ് വാസുദേവന്റെ ഭാഷ്യം.
Content Highlights: Advocate Hareesh Vasudevan has raised ethical and legal concerns over the Chief Minister’s chartered flight travel, the Chipson Aviation contract, and K.M. Shaji’s use of sponsored vehicles, explaining the relevant provisions of anti-corruption law and oath-related rules.