തിരുവനന്തപുരം: ചിന്നക്കനാലിലെ കാട്ടാനകളെ വെടിവെച്ചു കൊല്ലണമെന്ന് എംഎം മണി. ആനകളെ പിടിച്ചുമാറ്റുന്നതിനേയും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പിടിച്ചു മാറ്റുന്നതല്ല ശാശ്വത പരിഹാരം. വെടിവെച്ചു കൊല്ലണമെന്നും എംഎം മണി.
ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പന്നിയാര്‍ എസ്റ്റേറ്റ് പന്തടിക്കളം സ്വദേശിയായ വിജയന് (47) ആണ് 'ചക്കക്കൊമ്പന്' എന്ന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് ചിന്നക്കനാല്‍ മേഖലയിലെ അക്രമകാരിയായ കാട്ടാനകളെ പിടിച്ച് മാറ്റാന്‍ നടപടി തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. ചക്കകൊമ്പന്‍, മറ്റ് രണ്ട് പിടിയാനകള്‍ എന്നിവയെ ഉള്‍പ്പെടെ പിടിച്ച് മാറ്റും എന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. കുങ്കി ആനകളെ ഉടന്‍ എത്തിച്ച് രണ്ട് മാസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
മേഖലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാന ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഈ പ്രദേശത്ത് മധ്യപ്രദേശ് സ്വദേശിയായ ശിവകുമാര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 20-25 വര്‍ഷത്തിനിടയില്‍ ചിന്നക്കനാല്‍ മേഖലയില്‍ മാത്രം ഇരുപതിലധികം ആളുകളാണ് കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
അതേസമയം മന്ത്രിമാരുടെ വിദേശയാത്രയില്‍ യുഡിഎഫ് ഭരിക്കുന്നതുകൊണ്ട് ഇതൊക്കെ നടക്കുമെന്നും എം എം മണി വിമര്‍ശിച്ചു. മന്ത്രി ഒ ജെ ജനീഷിന് വിവരമില്ല. പണി അറിയില്ലെങ്കില്‍ രാജിവച്ച് ഭാര്യക്കൊപ്പം വീട്ടില്‍ വിശ്രമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: Former Kerala minister MM Mani has called for aggressive wild elephants in Chinnakanal to be shot, while also supporting the Forest Department’s plan to capture and relocate them. The comments follow recent elephant attacks in Idukki, including incidents reported in the Panniyar Estate area