തനിക്കെതിരായ മാതൃഭൂമി വാർത്ത വ്യാജമെന്ന് മുഹമ്മദ് റിയാസ്; നിയമ നടപടിക്ക് ഒരുങ്ങുന്നു

മാതൃഭൂമി പത്രത്തിനും വാര്‍ത്ത തയ്യാറാക്കിയ ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിയാസ് അറിയിച്ചു

തിരുവനന്തപുരം: തനിക്കെതിരായ വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. വരവില്‍ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് റിയാസിന്റെ പേരില്‍ 13(1)(ബി) വകുപ്പ് ബാധകമാകും എന്നത് വ്യാജവാര്‍ത്തയെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമി പത്രത്തിനും വാര്‍ത്ത തയ്യാറാക്കിയ ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിയാസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഫ്രണ്ട് പേജില്‍, 'വരവില്‍ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ പേരില്‍ 13(1)(ബി) വകുപ്പ് ബാധകമാകും' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി എസ് സിജു എന്ന ലേഖകന്റെ പേരിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനും വാര്‍ത്ത തയ്യാറാക്കിയ ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ഇത്തരം ശ്രമങ്ങള്‍ നിയമപരമായി നേരിടും.

Content Highlights: P A Mohammed Riyas has rejected a Mathrubhumi report concerning the applicability of Section 13(1)(b) to him over alleged disproportionate assets. Riyas described the report as baseless and said he would take legal action against Mathrubhumi and the reporter who prepared the story

To advertise here,contact us