ഔദ്യോഗിക യാത്രയ്ക്കുള്ള മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിലല്ല; ചെലവ് വഹിക്കുന്നത് സ്പോൺസർ

സ്പോൺസർ ആരെന്ന് കാര്യത്തിൽ വ്യക്തതയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോ​ഗിച്ച ചാർട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിൽ അല്ല. ചാ‍ർട്ടേഡ് ഫ്ലൈറ്റിൻ്റെ ചെലവ് വഹിക്കുന്നത് സ്പോൺസർ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്പോൺസർ ആരെന്ന് കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നേരത്തെയും വിവാദമായിരുന്നു. സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നാണ് ഇതിൽ സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രകി ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് സിഎം ഓഫീസ് നൽകുന്ന വിശദീകരണം.

ബെംഗളൂരുവിൽ നിന്നെത്തിച്ച ചാർട്ടേഡ് വിമാനത്തിലായിരുന്നു മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി കോഴിക്കോടെയ്ക്ക് പോയത്. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചത്. വി റ്റി-എവിഎസ് എന്ന കമ്പനിയുടേതാണ് തിരുവനന്തപുരത്തെത്തിയ ചാർട്ടേഡ് വിമാനം. കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞിരുന്നു. അത് സർക്കാർ പുതുക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.

Content Highlights: The chartered flight used by the Kerala Chief Minister for an official trip is not being paid for by the government, with the travel expenses reportedly being covered by a sponsor.

To advertise here,contact us