പാലക്കാട്: ആഢംബര കാര്‍ വിവാദത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ പിന്തുണച്ച് പി കെ ഫിറോസ് എംഎല്‍എ. നിയമപ്രകാരമാണ് കാര്‍ ഉപയോഗിച്ചതെന്നാണ് മന്ത്രി പറഞ്ഞതെന്നും അത് വിശ്വസിക്കാനാണ് താത്പര്യമെന്നും പി കെ ഫിറോസ് പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു എംഎല്‍എയുടെ പ്രതികരണം. അതേസമയം മന്ത്രി കാര്‍ പിന്‍വലിച്ചുവെന്ന ചോദ്യത്തിന് പരിഹാസരൂപേണയായിരുന്നു എംഎല്‍എയുടെ പ്രതികരണം. തനിക്ക് അതേപറ്റി അറിവില്ലെന്ന് പറഞ്ഞ എംഎല്‍എ, മന്ത്രി ഇപ്പോള്‍ നടന്നാണോ പോകുന്നതെന്ന മറുചോദ്യം ചോദിക്കുകയാണ് ഉണ്ടായത്. അതേസമയം സ്വകാര്യ കാറില്‍ സഞ്ചരിക്കുന്നുമായി ബന്ധപ്പെട്ട നിയമവശം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയപരമായി അത് പരിശോധിക്കേണ്ടതാണ്. നിയമപരമായി എല്ലാ ചട്ടങ്ങളും പാലിച്ചാണ് കാര്‍ ഉപയോഗിച്ചതെങ്കില്‍ അതിലെന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
അതേസമയം റേഞ്ച് റോവര്‍ വിവാദത്തില്‍ കാര്‍ ഉടമ യാക്കൂബിന്റെ മകനും വിശദീകരണവുമായി രംഗത്തെത്തി. വാഹനം തിരികെ ഏല്‍പ്പിച്ചതല്ലെന്നും ആവശ്യം വന്നപ്പോള്‍ തിരികെ വാങ്ങിയതാണെന്നും അദ്ദേഹം പറയുന്നു. മുമ്പും വാഹനം ഷാജിക്ക് ഉപോഗിക്കാന്‍ നല്‍കിയിട്ടുണ്ടെന്നും യാക്കൂബിന്റെ മകന് പറയുന്നു. വിദേശത്തായതിനാല്‍ അധികമായി കാര്‍ ഉപയോഗിക്കേണ്ടി വരില്ല. ഈ സാഹചര്യത്തില്‍ കെ എം ഷാജിയുടെ പക്കലാണ് ഇത് ഉണ്ടാവാറുള്ളതെന്നും ഇയാള്‍ പറയുന്നു. താന്‍ തന്നെ പോയാണ് കാര്‍ തിരികെ എത്തിച്ചതെന്നും വിദേശപര്യടനം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ വീണ്ടും വാഹനം മന്ത്രിക്ക് ഉപയോഗിക്കാനായി നല്‍കുമോ എന്ന കാര്യം തനിക്കറിയില്ലെന്നും യാക്കൂബിന്റെ മകന് പറയുന്നു. തനിക്ക് ഒരു യാത്രയുടെ ആവശ്യം വന്നത് കൊണ്ടാണ് കാര്‍ തിരികെ വാങ്ങിയത്. തന്റെ പിതാവും മന്ത്രിയും അടുത്ത സുഹൃത്തുക്കളാണെന്നും യുവാവ് വ്യക്തമാക്കി.
റേഞ്ച് റോവര്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് ആഡംബര വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നുമായിരുന്നു കെ എം ഷാജി വിവാദങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ നല്‍കിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാന്‍ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സര്‍ക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പര്‍ പതിച്ചതെന്നും കെ എം ഷാജി പറഞ്ഞിരുന്നു. തില്ലങ്കേരി സ്വദേശി യാക്കൂബിെന്റെ KL 78 A 0009 റേഞ്ച് റോവറാണ് മന്ത്രി ഉപയോഗിച്ചിരുന്നത്.
Content Highlights: PK Firos supported KM Shaji over the controversy surrounding the use of a ministerial vehicle. Firos referred to the minister’s statement that the vehicle had been used in accordance with the law and questioned whether the minister was now expected to travel on foot