തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.15 നും 12.45 നുമിടയില്‍ വൈദ്യുതി നിയന്ത്രണമുണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് 600 മെഗാവാട്ടിന്റെ വൈദ്യുതികുറവ് അനുഭവപ്പെടാനാണ് സാധ്യത. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന വൈദ്യുതി ഉപയോഗത്തെ തുടര്‍ന്ന് ഇന്നലെ ഒന്നിലേറെ തവണ നിയന്ത്രണം വേണ്ടി വന്നിരുന്നു.
വൈദ്യുതി പ്രതിസന്ധി തുടങ്ങിയിട്ട് ഇന്ന് 20 ദിവസമായിരിക്കുകയാണ്. സെപ്റ്റംബറിലെ 20 ദിവസങ്ങളിലായി മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ഈ ദിവസങ്ങളില്‍ ആശ്വാസമായത്. ഇതിനിടെ മറ്റിടങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇതില്‍ തീരുമാനം ആയിട്ടില്ല.
Content Highlights: KSEB said power restrictions may be imposed in Kerala today between 6.15 pm and 12.45 am due to an expected shortage of around 600 MW. The state recorded 97.95 million units of electricity consumption on Saturday, while peak demand reached 4,785 MW yesterday. The power crisis has continued for 20 days