തിരുവനന്തപുരം: ശബരിമല സംവിധാനത്ത് അരവണ വില്‍പ്പന കൗണ്ടറിന്റെ മുന്നില്‍ ഭക്തരുടെ പ്രതിഷേധം. അരവണ വളരെ കുറച്ച് അളവില്‍ നല്കുന്നതിലാണ് ഭക്തര്‍ പ്രതിഷേധം അറിയിച്ചത്. ഒരു ഭക്തന് ഒരു ടിന് മാത്രമേ നല്‍കുന്നുള്ളൂവെന്നും പരാതിയുണ്ട്.
ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് നിയന്ത്രണം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അരവണ ഉത്പാദന പ്ലാന്റിന്റെ നവീകരണം നടക്കുന്നതിനാല്‍ നിലവില്‍ അരവണ ഉത്പാദന പ്ലാന്റില്‍ ഉല്പാദനമില്ല. കരുതല്‍ ശേഖരത്തില്‍ നിന്നാണ് അരവണ ഭക്തര്‍ക്ക് നല്‍കുന്നത്. നിലവില്‍ അരവണയുടെ പ്രതിദിന ഉത്പാദനം രണ്ടേകാല്‍ ലക്ഷം ടിന്നാണ്. നവീകരണം പൂര്‍ത്തിയായാല്‍ ഇത് മൂന്നര ലക്ഷത്തിലേക്ക് എത്തും. ഇന്ന് ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതിനാല്‍ ദേവസ്വം ബോര്‍ഡിന് മതിയായ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. സാധാരണയായി മൂന്ന് ടിന് അരവണയാണ് ഒരു ഭക്തന് നല്‍കിവരുന്നത്. ഇന്ന് ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ഒരാള്‍ക്ക് ഒരു ടിന് എന്ന നിലയിലേക്ക് കുറയ്ക്കേണ്ടതായി വന്നു. നീണ്ട ക്യൂവില്‍ നിന്ന ശേഷം മാത്രമാണ് ഒരു ടിന്നാണ് ലഭിക്കുകയെന്ന അറിയിപ്പ് ലഭിച്ചത്. അതാണ് ഭക്തരുടെ പ്രതിഷേധത്തിന് വഴിവച്ചത്.
Content Highlights: The Travancore Devaswom Board limited Aravana distribution to one tin per devotee at Sabarimala after a higher-than-expected turnout led to reduced stock during the production plant renovation