തിരുനവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷാഫലം പിന്‍വലിച്ചു. ഒന്നാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലമാണ് പിന്‍വലിച്ചത്. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സാങ്കേതിക പ്രശ്നം മൂലമാണ് പരീക്ഷാഫലം പിന്‍വലിച്ചതെന്നാണ് സര്‍വ്വകലാശാല നല്ക്കുന്ന വിശദീകരണം. പിഴവുകള്‍ തിരുത്തി ഉടന്‍ ഫലം പ്രഖ്യാപിക്കുമെന്നും സര്‍വ്വകലാശാല അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ പരീക്ഷഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നത്. പല വിദ്യാര്‍ത്ഥികള്‍ക്കും ഫലം ലഭിച്ചിരുന്നില്ല. മാത്രമല്ല പരീക്ഷാഫലങ്ങള്‍ തെറ്റായ രീതിയിലും പ്രസിദ്ധീകരിച്ചിരുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ജയിച്ച വിഷയങ്ങള്‍ പരാജയപ്പെട്ടതായുള്ള ഫലമാണ് വന്നത്. ഇത്തരം സങ്കേതിക പിഴവിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. രജിസ്റ്റര്‍ നമ്പരിന് നേരെ വിദ്യാര്‍ത്ഥികളുടെ പേര് മാറി വന്നതായും കോളേജുകളുടെ പേരും മാറി വന്നതായും പരാതിയുണ്ട്. പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന 'കെ-റീപ്പ്' (K-REAP) സോഫ്റ്റ്വെയറിൽ സങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഇതിനെ തുടര്‍ന്നാണ് സര്‍വകലാശാല പരീക്ഷാഫലം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Kerala University has withdrawn the Semester 1 and 4 supplementary exam results after technical errors were reported in the published results.