തിരുവനന്തപുരം: കേരള-കണ്ണൂര്‍ സര്‍വകലാശാലകളിലെ കോളേജ് യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മിന്നും വിജയം. സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ യൂണിയന് തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വമ്പന്‍ വിജയമാണ് നേടിയത്.
കേരള സര്‍വകലാശാലയില്‍ ആകെയുള്ള 31 കോളേജുകളില്‍ 29 എണ്ണം എസ്എഫ്ഐ സ്വന്തമാക്കി. അഞ്ച് കോളേജുകള്‍ കെഎസ്യുവില് നിന്ന് പിടിച്ചെടുത്തു. രണ്ട് കോളേജുകളാണ് കെഎസ്യുവിന് നേടാനായത്. ആലപ്പുഴയിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയമാണ് എസ്എഫ്ഐ നേടിയത്. 18 കോളേജുകളിലും യൂണിയന് എസ്എഫ്ഐ നേടി.
14 കോളേജുകളില്‍ കെഎസ്യുവിന് നോമിനേഷന് പോലും കൊടുക്കാന്‍ കഴിഞ്ഞില്ല. ആലപ്പുഴ എംഎല്‍എയും കെഎസ്യു ജില്ലാ പ്രസിഡന്റുമായ എ ഡി തോമസ് പഠിച്ച കോളേജില്‍ പോലും നോമിനേഷന് കൊടുക്കാന്‍ കഴിഞ്ഞില്ല. കെഎസ്യുവിന് ഇത്തരത്തിലൊരു നാണംകെട്ട തോല്‍വി ചരിത്രത്തിലിതാദ്യമാണ്. എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥിയെ പുറത്താക്കിയെങ്കിലും എംഎസ്എം കോളേജ് യൂണിയനും എസ്എഫ്ഐക്ക് ലഭിച്ചു.
കണ്ണൂർ സർവകലാശാലയിലും എസ്എഫ്ഐ മുന്നേറ്റമാണ് കണ്ടത്. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചു. കണ്ണൂർ എസ്എൻ, തലശ്ശേരി ബ്രണ്ണൻ കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചുകയറി. ഇരിട്ടി ഡോൺബോസ്കോ കോളേജ് കെഎസ്യുവില് നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു.
Content Highlights: SFI Wins Kerala and Kannur College Union Elections